മഞ്ചേശ്വരത്ത് 20 ലക്ഷം കുഴൽപ്പണവുമായി തൃശൂർ സ്വദേശി അറസ്റ്റിൽ

29

മഞ്ചേശ്വരത്ത് 20 ലക്ഷം കുഴൽപ്പണവുമായി തൃശൂർ സ്വദേശി അറസ്റ്റിൽ. വാമഞ്ചൂര്‍ എക്‌സൈസ് ചെക്പോസ്റ്റില്‍ വാഹനപരിശോധനയിലാണ് കര്‍ണാടക ആര്‍.ടി.സി. ബസില്‍ കടത്തിയ 20.5 ലക്ഷം രൂപ പിടിച്ചെടുത്തത്.
ബസ് യാത്രക്കാരനായ തൃശൂര്‍ സ്വദേശിയില്‍നിന്നാണ് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന പണം പിടിച്ചെടുത്തത്. പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.പി.പ്രമോദ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ഗോപി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.ഹമീദ്, കെ.അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.

Advertisement
Advertisement