ശരത് ലാൽ- കൃപേഷ് രക്തസാക്ഷി വാർഷികത്തിൽ കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് പ്രകടനം: കെ.കുഞ്ഞിരാമനും സി.പി.എം നേതാക്കൾക്കുമെതിരെ മുദ്രാവാക്യം; നാളുകൾ എണ്ണപ്പെട്ടുവെന്ന് മുദ്രാവാക്യം

13
8 / 100

ഉദുമ എം.എൽ.എ കെ കുഞ്ഞിരാമനെതിരെയും സി.പി.എം നേതാക്കൾക്കെതിരെയും കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ്. ‘നിന്റെ നാളുകള് എണ്ണപ്പെട്ടു’ എന്നാണ് കൊലവിളി.

പെരിയയിൽ കൃപേഷിന്റെയും ശരത് ലാലിൻറെയും രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള പ്രകടനത്തിലാണ് കൊലവിളി.

ജില്ലക്ക് പുറത്ത് നിന്നും എത്തിയ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും നേതാക്കളും ജാഥയിലുണ്ടായിരുന്നു. കൊലവിളി ജാഥ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.