സുന്ദരക്ക് പണം കൈമാറിയത് കൊടകര കുഴൽപ്പണക്കേസിലെ സുനിൽ നായിക്‍..‍?: സുന്ദരയുടെ വീട്ടിൽ സുനിൽ നായിക്ക് എത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത്

43

കൊടകര കുഴല്‍പ്പണക്കേസില്‍ പൊലീസ് ചോദ്യംചെയ്ത സുനില്‍ നായിക് കെ.സുന്ദരയുടെ വീട്ടിലെത്തിയതിന്റെ ഫോട്ടോകള്‍ പുറത്ത്. സുനില്‍ നായിക് തന്നെയാണ് ഫെയ്‌സ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. മാര്‍ച്ച് 21 നാണ് തനിക്ക് പണം ലഭിച്ചത് എന്നാണ് സുന്ദര മാധ്യമങ്ങളോട് പറഞ്ഞത്. ഇതേ ദിവസമാണ് സുന്ദരയ്‌ക്കൊപ്പമുള്ള ഒപ്പമുള്ള ഫോട്ടോ സുനില്‍ നായിക്ക് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ഇതോടെ കൊടകര കുഴല്‍പ്പണ കേസില്‍ പോലീസ് ചോദ്യം ചെയ്ത സുനില്‍ നായിക് മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയുടെ വീട്ടിലെത്തിയിരുന്നെന്നത് തെളിഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തില്‍ കെ.സുരേന്ദ്രനുവേണ്ടി ബി.ജെ.പി നേതാക്കളില്‍ നിന്നും രണ്ട് ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് താന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതെന്നാണ് കെ സുന്ദരയുടെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് പോലീസ് നിയമ നടപടി സ്വീകരിക്കുകയായിരുന്നു. മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി രമേശന്‍ കാസര്‍കോട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം. കെ സുന്ദര പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. കൊടകര കുഴൽപ്പണക്കേസിൽ ധർമ്മരാജിന് പണം കൊടുത്തയച്ചത് സുനിൽ നായിക്ക് ആണെന്നായിരുന്നു പറഞ്ഞത്. ഇതനുസരിച്ച് ഇയാളെ ചോദ്യം ചെയ്തിരുന്നു.