സുരേഷ് ഗോപിയെ കൊണ്ട് പുലിവാല് പിടിച്ച് ബി.ജെ.പി: ഗുരുവായൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ജയിക്കണമെന്നത് സുരേഷ്‌ഗോപിയുടെ വ്യക്തിപരമായ അഭിപ്രായമാകുമെന്ന് കെ. സുരേന്ദ്രൻ

32

ഗുരുവായൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന സുരേഷ് ഗോപിയുടെ അഭിപ്രായത്തെ തള്ളി ബി.ജെ.പി നേതൃത്വം. ഗുരുവായൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന നിലപാട് ബി.ജെ.പിക്ക് ഇല്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപിയുടെ അഭിപ്രായ പ്രകടനം വ്യക്തിപരമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.