കാസർകോട് പോലീസ് വാഹനത്തിന് നേരെ അജ്ഞാത സംഘത്തിന്റെ വെടിവെപ്പ്

55

കാസർകോട് പോലീസ് വാഹനത്തിന് നേരെ അജ്ഞാത സംഘത്തിന്റെ വെടിവെപ്പ്. കാസർകോട് മഞ്ചേശ്വരത്ത് വച്ചാണ് വാഹനത്തിന് നേരെ വെടിവെപ്പുണ്ടായത്. ഇന്നലെ രാത്രി 9.30ന് മിയാപദവിൽ വച്ചാണ് സംഭവം. നാട്ടുകാർക്ക് നേരെയും ഇവർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. വെടിവെപ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

വാഹനത്തിന് നേരെ വെടിവെച്ചവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. രാത്രിയിൽ നാട്ടുകാർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്ന വിവരത്തെ തുടർന്നാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. ഇതിനിടെയാണ് പോലീസിന് നേരെ വെടിയുതിർത്തത് എന്നാണ് സൂചന.