കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കല്ലൂരാവി അബ്ദുൾ റഹ്മാൻ ഔഫ് വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

12

കാഞ്ഞങ്ങാട് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കല്ലൂരാവി അബ്ദുൾ റഹ്മാൻ ഔഫ് വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.

കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‍.പി മൊയ്തീൻ കുട്ടിയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്‍പി ദാമോദരന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയെ സ്ഥലം മാറ്റിയതോടെയാണ് അന്വേഷണം നിലച്ച നിലയിലാണ്. തുടക്കത്തിൽ ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

സംഭവം നടന്ന് രണ്ട് ദിവസത്തിനകം ലോക്കൽ പോലീസ് സംഭവത്തിലെ മുഴുവൻ പ്രതികളായ യൂത്ത്ലീഗ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്.