രണ്ടുതവണ മത്സരിച്ചവര്‍ക്ക് ഇനി അവസരം നല്‍കേണ്ടെന്ന തീരുമാനം പരമാവധി നടപ്പാക്കാന്‍ സി.പി.എം. സിറ്റിങ് എം.എല്‍.എയെ മാറ്റിയാല്‍ വിജയ സാധ്യതയെ ബാധിക്കുമെങ്കില്‍ മാത്രം അവരെ വീണ്ടും പരിഗണിച്ചാൽ മതിയെന്നാണ് ധാരണയിലായിരിക്കുന്നത്.
ചില മണ്ഡലങ്ങളെ സംബന്ധിച്ചിടത്തോളം അവിടെ ഒരു പ്രത്യേക വ്യക്തി മത്സരിച്ചാല്‍ മാത്രമേ ജയിക്കൂ എന്നുണ്ടെങ്കില്‍ അത്തരം ആളുകള്‍ക്ക് ഇളവുനല്‍കും. അല്ലാത്തവരെ മാറ്റിനിര്‍ത്തുക എന്ന സമീപനത്തിലേക്ക് സിപിഎം എത്തിയിട്ടുണ്ടെന്നാണ് വിവരം.
ചില സീറ്റുകളെല്ലാം പുതുതായി വന്നിട്ടുളള കേരള കോണ്‍ഗ്രസ് എമ്മിനും എല്‍.ജെ.ഡിക്കും വിട്ടുകൊടുക്കേണ്ടി വരും. എന്നാല്‍ അത് ഏതൊക്കെ സീറ്റുകളാണ് എന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. അതൊടൊപ്പം മറ്റുഘടകകക്ഷികളും ഇതിന് തയ്യാറാകണം എന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.