കേരള നിയമസഭയിൽ വീണ്ടും പ്രമേയം: വാക്‌സിൻ സൗജന്യമായി കേന്ദ്രത്തിനോട് ആവശ്യപ്പെട്ട് പ്രമേയം നാളെ സഭയിൽ

9

വാക്സിൻ സൗജന്യമായി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം നാളെ നിയമസഭ പാസാക്കും. ആരോഗ്യ മന്ത്രി വീണ ജോർജ് പ്രമേയം അവതരിപ്പിക്കും. കേന്ദ്ര സർക്കാർ സൗജന്യമായും സമയബന്ധിതമായും വാക്സിൻ നൽകണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടും.

ഇന്നലെ വാക്സിൻ പ്രശ്നം പരിഹരിക്കാൻ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് സംസ്ഥാനത്തിന്റെ പുതിയ നീക്കം. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഛത്തിസ്ഗഡ് , ഒഡീഷ, പശ്ചിമ ബംഗാൾ, ഝാർഖണ്ട്, ഡെൽഹി, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്തയച്ചത്.