20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് ഉൾപ്പെടെ സുപ്രധാന പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി: ആറിന പരിപാടി പ്രഖ്യാപിച്ചു, തീരദേശ സംരക്ഷണത്തിന് പദ്ധതി, കാർഷിക മേഖലക്ക് 10 കോടി, ദാരിദ്ര്യ നിർമാർജ്ജനത്തിന് 10 കോടി, പുതുക്കാട് കെ.എസ്.ആർ.ടി.സിക്ക് ഹബ്ബ്; ബഡ്ജറ്റ് അവതരണം ‘റൗണ്ട്സ് ടൈമി’ൽ

27

20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് ഉൾപ്പെടെ സുപ്രധാന പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി. മുന്‍ ബജറ്റിലെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.

ബജറ്റ് അവതരിപ്പിച്ചപ്പോള്‍ മുന്‍കൂട്ടി കാണാന്‍ സാധിക്കാത്ത ചില സംഭവ വികാസങ്ങളാണ് പുതുക്കിയ ബജറ്റ് അവതരിപ്പിക്കാന്‍ കാരണമായതയെന്ന് മന്ത്രി പറഞ്ഞു. അതില്‍ പ്രധാനം കോവിഡ് രണ്ടാം തരംഗവും മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകളുമാണ്. ആരോഗ്യ അടിയന്തരാവസ്ഥ വികസന കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ ആവശ്യപ്പെടുന്നു. മഹാമാരിയെ ചെറുത്ത് തോല്‍പ്പിക്കുക എന്നത് വികസനത്തിന്റെ പ്രധാന ഉപാധിയായി മാറിയിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. രണ്ടാം തരംഗത്തിന്റെ ആഘാതം കുറയ്ക്കുകയും മൂന്നാം തരംഗം പൂര്‍ണമായും ഒഴിവാക്കിയും മാത്രമേ സമ്പദ്ഘടന വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

എല്ലാത്തിനും ഉപരി ആരോഗ്യം, ഒന്നാമത് ആരോഗ്യം എന്ന ഉറച്ച നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ആരോഗ്യ രക്ഷയ്ക്കുള്ള തന്ത്രം തന്നെയാണ് ബജറ്റില്‍ വികസന തന്ത്രമായി മാറിയിരിക്കുന്നത്. ആരോഗ്യവും ഭക്ഷവും ഉറപ്പാക്കുക, തൊഴിലും വരുമാനവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്തുക എന്നതാണ് പ്രധാന നയമെന്നും മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് ആറിന പരിപാടികൾ പ്രഖ്യാപിച്ചു. എല്ലാ മെഡിക്കൽ കോളേജുകളിലും പ്രത്യേക ബ്ലോക്കുകളും എല്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കും. തീരദേശ ഹൈവേ പൂർത്തീകരിക്കും. കാർഷിക മേഖലയിൽ ആധുനികവൽക്കരണത്തിന് 10 കോടി, റബ്ബർ കുടിശിക കെടുത്തു തീർക്കും.

ബഡ്ജറ്റ് ഒറ്റ നോട്ടത്തിൽ

കോവിഡ് സൃഷ്ടിച്ച വെല്ലുവിളി നേരിടുന്നതിനായി 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. 
ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിന് 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകള്‍, പലിശ, സബ്സിഡി എന്നിവയ്ക്കായി 8300 കോടിയും ഈ പാക്കേജിലൂടെ ലഭ്യമാക്കും.
ഉത്തേജനത്തിന് പുതിയ വായ്പാ പദ്ധതികള്‍
കാര്‍ഷിക മേഖലയ്ക്ക് 2000 കോടിയുടെ വായ്പ
പ്രാഥമിക സഹകണ സംഘങ്ങള്‍ക്ക് 2000 കോടി വകയിരുത്തി
4 ശതമാനം പലിശ നിരക്കില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി വായ്പ നല്‍കും
4 ശതമാനം പലിശയ്ക്ക് 5 ലക്ഷം രൂപ വരെ നല്‍കും
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്കായി 1000 കോടിയുടെ വായ്പ
കുടുംബശ്രീക്ക് കോവിഡ് പാക്കേജായി 100 കോടി രൂപ
തീരസംരക്ഷണത്തിന് 1500 കോടിയുടെ പദ്ധതി
കടല്‍ഭിത്തി നിര്‍മാണത്തിന് 5300 കോടി
റബര്‍ സബ്‌സിഡി കുടിശ്ശിക കൊടുത്തുതീര്‍ക്കും. ഇതിനായി 50 കോടി വകയിരുത്തി
തീരദേശ ഹൈവേ സമയബന്ധിതമായി പൂര്‍ത്തിയാക്കും
പാല്‍പ്പൊടി ഉത്പാദനത്തിന് ഫാക്ടറി സ്ഥാപിക്കും
അഞ്ച് ആഗ്രോ പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കും
തോട്ടവിള മേഖലയ്ക്ക് 2 കോടി
തുടക്കത്തില്‍ രണ്ട് ജില്ലകളില്‍ കാര്‍ഷിക സേവന ശൃംഖല
കര്‍ഷകരെ അടുത്ത ഘട്ടത്തിലേക്ക് ഉര്‍ത്തിക്കൊണ്ട് വരാന്‍ കുടുംബശ്രീക്ക് 10 കോടി 
യുവതികളുടെ പ്രാതിനിധ്യം കൂട്ടാന്‍ കുടുംബശ്രീ 10,000 അയല്‍ക്കൂട്ട യൂണിറ്റുകള്‍ ആരഭിക്കും.

കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കും.

18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി ബജറ്റില്‍ 1000 കോടി വകയിരുത്തി.

കേരളത്തില്‍ വാക്സിന്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കും.

വാക്സിന്‍ ഉത്പാദനത്തിനുംഗവേഷണത്തിനുമുള്ള പദ്ധതി നടപ്പാക്കും. ഇതിനായി 10 കോടി നീക്കിവച്ചിട്ടുണ്ട്. 

150 മെട്രിക് ടണ്‍ ശേഷിയുള്ള പുതിയ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കും.

മെഡിക്കല്‍ കോളജുകളില്‍ പകര്‍ച്ചവ്യാധി നേരിടാന്‍ പ്രത്യേക ബ്ലോക്ക് തുടങ്ങും. 

പകര്‍ച്ച വ്യാധികള്‍ നേരിടാന്‍ ആറിന കര്‍മ്മപരിപാടി.

എല്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍.