വീണ്ടും ഒന്നാമതായി കേരളം: വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റേത് സവിശേഷ മികവെന്ന് കേന്ദ്ര റിപ്പോർട്ട്‌

23

സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തെ മികവ് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പ്രകടന വിലയിരുത്തല്‍ സൂചികയില്‍ (പി.ജി.ഐ) കേരളം ഒന്നാമത്. 2019-20ലെ റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ മികവ് എടുത്തുപറയുന്നത്. കേരളത്തിനു പുറമേ പഞ്ചാബ്, ചണ്ഡിഗഡ്, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളും ആന്‍ഡമാന്‍- നിക്കോബാര്‍ ദ്വീപുകളുമാണ് ഏറ്റവും ഉയര്‍ന്ന ഗ്രേഡ് നേടിയത്.

ലെവല്‍ രണ്ടില്‍ 901നും 950നും ഇടയില്‍ സ്‌കോര്‍ നേടിയാണ് ഈ സംസ്ഥാനങ്ങള്‍ മുന്നിലെത്തിയത്. അതേസമയം, ലെവല്‍ ഒന്നില്‍ അതായത് 950നും 1000നും ഇടയില്‍ സ്‌കോര്‍ നേടിയ ഒരു സംസ്ഥാനമോ കേന്ദ്രഭരണപ്രദേശമോ രാജ്യത്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.