കിഫ്ബി ആസ്ഥാനത്തെ കേന്ദ്ര ആദായ നികുതി വകുപ്പ് പരിശോധന പൂര്‍ത്തിയായി. പത്ത് മണിക്കൂറോളം പരിശോധന നീണ്ടു. ഇന്‍കം ടാക്സ് കമ്മീഷണര്‍ കിഫ്ബി ആസ്ഥാനത്ത് എത്തിയിരുന്നു. പുറത്തിറങ്ങിയ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല.
ഉച്ചയോട് കൂടിയാണ് പരിശോധന ആരംഭിച്ചത്. ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ അസ്വാഭാവികതയില്ലെന്ന് കിഫ്ബി അധികൃതര്‍ പറഞ്ഞിരുന്നു. ആദായ നികുതി വകുപ്പ് തൃപ്തരാണെന്നും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ചന്ദ്രബാബു പറഞ്ഞിരുന്നു. കിഫ്ബി വന്ന ശേഷമുള്ള പണമിടപാടുകളും രേഖകളുമാണ് പരിശോധിച്ചത്. പ്രത്യേകിച്ചൊന്നും ഇല്ലെന്നും മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.