കെ.കെ രമ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത സംഭവം: ചട്ടലംഘനം പരിശോധിക്കുമെന്ന് സ്പീക്കർ

80

വടകര എം.എൽ.എ കെ.കെ രമയുടെ സത്യപ്രതിജ്ഞ ചട്ടലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കർ. നിയമസഭയുടെ കോഡ് ഓഫ് കോണ്ടക്ടില്‍ ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ പാടില്ല എന്ന് വ്യക്തമാക്കിയതാണ്. സത്യപ്രതിജ്ഞക്ക് ബാഡ്ജ് ധരിച്ചെത്തിയത് ചട്ടലംഘനമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. അത് പൊതുവില്‍ എല്ലാ അംഗങ്ങളും പാലിക്കേണ്ടതുമാണെന്ന് സ്‍പീക്കര്‍ എം.ബി രാജേഷ് വ്യക്തമാക്കി. ആര്‍.എം.പി നേതാവായ കെ കെ രമ സത്യപ്രതിജ്ഞയ്ക്ക് എത്തിയത് പാര്‍ട്ടി സ്ഥാപകനും ഭര്‍ത്താവുമായ ടി.പി ചന്ദ്രശേഖരന്‍റെ  ചിത്രമുള്ള ബാഡ്ജ് ധരിച്ചായിരുന്നു.