കൊടകരയിൽ മൂന്നരക്കോടി കുഴൽപ്പണം കവർന്ന കേസിൽ ബി.ജെ.പി നേതാക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ്: ഹാജരായില്ലെങ്കിൽ നടപടിയെന്ന് നോട്ടീസിൽ പോലീസ്; നേതാക്കൾ നാളെ ഹാജരായെക്കുമെന്ന് സൂചന, ആർ.എസ്.എസ് നേതൃത്വം നേതാക്കളെ വിളിപ്പിച്ചു

34

കൊടകരയിൽ മൂന്നരക്കോടി കുഴൽപ്പണം കവർന്ന കേസിൽ ബി.ജെ.പി നേതാക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകി. കഴിഞ്ഞ ബി.ജെ.പി.സംഘടനാ ജനറൽ സെക്രട്ടറിയും ആർ.എസ്.എസ് പ്രചാരകുമായ എം.ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി.ഗിരീഷ്, ആലപ്പുഴ ജില്ലാ മുൻ ട്രഷറർ കെ.ജി.കർത്ത എന്നിവർക്കാണ് നോട്ടീസയച്ചത്. ഹാജരായില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗണേഷിനോടും, ഗിരീഷിനോടും കഴിഞ്ഞ ദിവസം ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച ഫോണിലൂടെയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ രേഖാമൂലമുള്ള അറിയിപ്പ് കിട്ടാത്തതിനാൽ ഇവർ ഹാജരാകുന്നതിന് സാവകാശം തേടി. ഇതേത്തുടർന്നാണ് പൊലീസ് നോട്ടീസ് നൽകിയത്. ചൊവ്വാഴ്ച ഇവർ ഹാജരായെക്കുമെന്ന് സൂചനയുണ്ട്. ഇതിനിടെ നേതാക്കളെ ആർ.എസ്.എസ് നേതൃത്വം വിളിപ്പിച്ചു. വിഷയത്തിൽ വിശദീകരണം തേടുകയും നിർദേശം നൽകിയതയും പറയുന്നു.