ഈ നിലയിലാണ് പോക്കെങ്കിൽ മൂന്നാം പിണറായി സർക്കാരുമുണ്ടാകുമെന്ന് സ്വാമി സച്ചിദാനന്ദ

96

രണ്ടാം പിണറായി സര്‍ക്കാരിന് തുടര്‍ച്ചയായി കേരളത്തില്‍ മൂന്നാം പിണറായി സര്‍ക്കാരും വരുമെന്ന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി. ജാതിഭേദമോ മതഭേദമോ ഇല്ലാതെ എല്ലാ ജനതയ്ക്കും തുല്യമായ അവകാശങ്ങളുണ്ടെന്നും അവരെ സഹായിക്കണമെന്നുമുള്ള നീതിബോധത്തോടെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
‘ശ്രീനാരായണ ഗുരുവിന്റെ പേര് കേരളത്തിലെ ഒരു യൂണിവേഴ്‌സിറ്റിക്ക് ഇടണമെന്ന് മാറിമാറി വന്ന പല സര്‍ക്കാരുകളോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ ഗുരുവിന്റെ പേരില്‍ ഒരു യൂണിവേഴ്‌സിറ്റി തന്നെ സ്ഥാപിച്ചു. ഇത് ചെറിയൊരു കാര്യമല്ല. വി.ജെ.ടി ഹാളിന് അയ്യങ്കാളിയുടെ പേരിടാന്‍ ധൈര്യം കാണിച്ച സര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹമാണ്. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളെ ഉള്‍ക്കൊണ്ട്, പക്ഷഭേദമില്ലാതെ ജനങ്ങള്‍ പിന്തുണച്ചതുകൊണ്ടാണ് കേരളത്തില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ വന്നത്. ഇന്നത്തെ നിലവച്ചുനോക്കിയാല്‍ മൂന്നാം പിണറായി സര്‍ക്കാരും വരുമെന്നതില്‍ സംശയമില്ല’, സച്ചിദാനന്ദ സ്വാമി പറഞ്ഞു.

Advertisement
Advertisement