കോൺഗ്രസിൽ നടന്നിരുന്നത് ഗ്രൂപ്പ് പ്രവർത്തനവും വീതം വെയ്പ്പും മാത്രമെന്ന് ഐ.എൻ.ടി.യു.സി: കാലത്തിന്റെ ചുവരെഴുത്ത് മനസിലാക്കാതെ കോൺഗ്രസിന് തിരിച്ചുവരാനാവില്ലെന്ന് ചന്ദ്രശേഖരൻ, സതീശന്റെ വരവ് കോൺഗ്രസിൽ മാറ്റമുണ്ടാക്കും, പാർട്ടിയിലും സമഗ്രമായ മാറ്റം വേണമെന്നും ചന്ദ്രശേഖരൻ

7

പ്രതിപക്ഷ നേതാവിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ അനാവശ്യ സന്ദേശം നല്‍കിയെന്നും പാര്‍ട്ടിയിലും സമഗ്രമായ മാറ്റം വേണമെന്നും കെ.പി.സി.സി പ്രസിഡന്റും മാറണമെന്നും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകുന്നതോടെ വലിയ മാറ്റം കോണ്‍ഗ്രസില്‍ ഉണ്ടാകും. കോണ്‍ഗ്രസില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി നടന്നിരുന്നത് ഗ്രൂപ്പ് പ്രവര്‍ത്തനവും വീതം വയ്പും മാത്രമായിരുന്നുവെന്ന് പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ ലഭിക്കുന്നത് തിരുവനന്തപുരത്ത് പോയി നില്‍ക്കുന്നവർക്കാണ്. കോണ്‍ഗ്രസ് തിരിച്ചു വരണമെങ്കില്‍ ചുവരെഴുത്തുകള്‍ മനസിലാക്കാന്‍ നേതാക്കള്‍ക്ക് സ്വയം കഴിയണമെന്നും പോരായ്മകള്‍ നികത്തണമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.