കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയിലെ നഴ്സിനും ഡോക്ടർക്കും നേരെ ആയുധങ്ങളുമായെത്തിയ യുവാക്കളുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്സ് ശ്യാമിലിയെ മെഡിസിറ്റി ആശുപത്രിയിലും ഡോക്ടർ ഉണ്ണികൃഷ്ണനെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ചികിത്സ നിഷേധിച്ചു എന്നാരോപിച്ചായിരുന്നു യുവാക്കളുടെ ആക്രമണം. കമ്പി വടികൾ ഉപയോഗിച്ചായിരുന്നു മർദനം. അക്രമത്തിൽ പ്രതിഷേധിച്ച് ആശുപത്രിയിൽ ഒ.പി ബഹിഷ്കരിക്കാനാണ് കെ.ജി.എം.ഒ.എ യുടെ തീരുമാനം.
Advertisement
Advertisement