പൂച്ച മുന്നിൽ ചാടി: കൊല്ലത്ത് ആന വിരണ്ടോടി

56

കൊല്ലം എം.സി റോഡിൽ കൊല്ലം വെട്ടിക്കവല ഭാഗത്ത് ആനവിരണ്ടോടിയത് പരിഭ്രാന്തി സൃഷ്ടിച്ചു. വെട്ടിക്കവലയിലെ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആനയാണ് വിരണ്ടത്. ആനയെ തളയ്ക്കാൻ ശ്രമം തുടരുകയാണ്.

എ​ലി​ഫ​ൻ​ഡ് സ്ക്വാ​ഡ് എ​ത്തി ആ​ന​യെ മ​യ​ക്കു​വെ​ടി വ​ച്ച് വീ​ഴ്ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സ്ഥ​ല​ത്ത് പോ​ലീ​സും വ​ലി​യ തോ​തി​ൽ ജ​ന​ക്കൂ​ട്ട​വും ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ണ്ട്.

ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ലെ തെ​ങ്ങി​ൽ ത​ള​ച്ചി​രു​ന്ന ആ​ന​യാ​ണ് വി​ര​ണ്ട​ത്. പൂ​ച്ച കു​റു​കെ ചാ​ടി​യ​പ്പോ​ൾ വി​ര​ണ്ടു​പോ​യ ആ​ന ച​ങ്ങ​ല പൊ​ട്ടി​ച്ച് ഓ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പാ​പ്പാ​ൻ പ​റ​യു​ന്ന​ത്.

എ​ഴു​കോ​ണ്‍, ക​ക്കാ​ട് ഭാ​ഗ​ത്ത് എം​സി റോ​ഡ് വ​ഴി​യാ​ണ് ആ​ന ഓ​ടി​യ​ത്. ആ​ന വ​രു​ന്ന​തു​ക​ണ്ട് പ​ല​രും പ​രി​ഭ്രാ​ന്തി​യി​ലാ​യി. റോ​ഡി​ലൂ​ടെ ആ​ന ഓ​ടി​യെ​ങ്കി​ലും നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​ക്കി​യി​ല്ല. നി​ല​വി​ൽ എം​സി റോ​ഡി​ന് സ​മീ​പ​ത്തെ ഒ​രു ഇ​ട​റോ​ഡി​ലാ​ണ് ആ​ന നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ആ​ന ഇ​ട​റോ​ഡി​ലേ​ക്ക് മാ​റി​യ​തോ​ടെ​യാ​ണ് ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​ന​സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.