കൊല്ലത്ത് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

61

കൊല്ലം കടയ്ക്കലില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കോട്ടപ്പുറം ലതാമന്ദിരത്തില്‍ ജിന്‍സിയാണ് കൊല്ലപ്പെട്ടത്. ജിന്‍സിയുടെ ഭര്‍ത്താവ് ദീപുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഏഴുവയസ്സുകാരന്‍ മകന്റെ മുന്നില്‍വെച്ചാണ് സംഭവം നടന്നത്.

Advertisement

ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി ജിന്‍സിയും ദീപുവും പിരിഞ്ഞു താമസിക്കുകയായിരുന്നു. ജിന്‍സി ജിന്‍സിയുടെ വീട്ടിലും ദീപു സ്വന്തം വീട്ടിലുമായിരുന്നു താമസം. വൈകിട്ടോടെ ജിന്‍സിയുടെ വീട്ടിലെത്തിയ ദീപു, വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ജിന്‍സിയുടെ തലയ്ക്കാണ് വെട്ടേറ്റത്. 

ആക്രമണം തടയാന്‍ ശ്രമിച്ച മകനെയും ദീപു ആക്രമിച്ചു. തുടര്‍ന്ന് കുട്ടി ഓടിരക്ഷപ്പെട്ട് അല്‍പം ദൂരെയുള്ള കടയിലെത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴേക്കും 25-ല്‍ അധികം വെട്ടുകള്‍ ജിന്‍സിക്ക് ഏറ്റിരുന്നു. ജിന്‍സിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisement