പരാതിക്കാരിയോട് ഫോണിൽ അപമര്യാദയായി പെരുമാറി: കൊല്ലത്ത് രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

122

പരാതിക്കാരിയോട് ഫോണിലൂടെ അപമര്യാദയായി പെരുമാറിയതിനും മദ്യപിച്ചു ബഹളം വെച്ചതിനും കൊട്ടാരക്കര സ്റ്റേഷനിലെ രണ്ട് പോലീസുകാരെ സസ്പന്‍ഡ് ചെയ്തു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജു ജോണ്‍, സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് എന്നിവര്‍ക്കെതിരേയാണ് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി.രവി നടപടിയെടുത്തത്. 

കലയപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ബിജു ജോണിനെതിരെ നടപടിയെടുത്തത്. സാമൂഹിക വിരുദ്ധശല്യം പരാതിയായി അറിയച്ച യുവതിയെ പരാതി പരിഹരിച്ച ശേഷം ഫോണില്‍ വിളിക്കുകയും അപമര്യാദയായി സംസാരിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ഓണത്തിന് മദ്യപിച്ച് ബഹളം വച്ചതിനാണ് രതീഷിനെതിരെ നടപടിയുണ്ടായത്. ഡി.വൈ.എസ്.പി. സുരേഷ് കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.