അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന് ഏഴ് ലക്ഷം സംഭാവന നൽകി എൻ.എസ്.എസ്: രാഷ്ട്രീയമില്ലെന്ന് എൻ.എസ്.എസ്

15
8 / 100

അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭവന നൽകി എൻ.എസ്.എസ്. ഏഴ് ലക്ഷം രൂപയാണ് എൻ.എസ്.എസ് രാമക്ഷേത്ര നിര്‍മ്മാണത്തിന് കൈമാറിയിരിക്കുന്നത്. ആരും ആവശ്യപ്പെട്ടിട്ടില്ല സ്വന്തം നിലയ്ക്കാണ് സംഭാവന നൽകിയതെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും എൻ.എസ്.എസ് വിശദീകരിക്കുന്നു. അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനായി ദേശീയ തലത്തിൽ തന്നെ ഫണ്ട് ശേഖരണം നടക്കുന്നുണ്ട്. ഇതിൻ്റെ ഭാഗമായിട്ടാണ് എൻഎസ്എസ് ഏഴ് ലക്ഷം രൂപ നൽകിയത്. രാമക്ഷേത്ര തീര്‍ത്ഥ എന്ന പേരിലുള്ള ട്രസ്റ്റിൻ്റെ അയോധ്യയിലെ എസ്ബിഐ ബാങ്കിലെ അക്കൗണ്ടിലേക്കാണ് എൻഎസ്എസ് പണം നൽകിയത്. എൻ.എസ്.എസ് പണം നൽകിയ വിഷയത്തിൽ യു.ഡി.എഫ് നേതാക്കൾ പ്രതികരിച്ചിട്ടില്ല.