കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച കോട്ടയം മെഡിക്കല്‍ കോളേജിലെത്തി അമ്മയേയും കുഞ്ഞിനേയും ആരോഗ്യമന്ത്രി വീണ ജോർജ് സന്ദർശിച്ചു

21

കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെത്തി അമ്മയേയും കുഞ്ഞിനേയും ആരോഗ്യമന്ത്രി വീണ ജോർജ് സന്ദർശിച്ചു. സംഭവത്തെപ്പറ്റി അമ്മയോട് നേരിട്ടന്വേഷിച്ചു. കുഞ്ഞിന്റെ അച്ഛനുമായും സംസാരിച്ചു. മറ്റ് രോഗികളുമായും കൂട്ടിരിപ്പുകാരുമായും ജീവനക്കാരുമായും ആശയ വിനിമയം നടത്തി. സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.ആശുപത്രികളില്‍ സുരക്ഷ ഓഡിറ്റ് നടത്തും. ആശുപത്രികളിലെ സുരക്ഷ കാലോചിതമായി പരിഷ്‌ക്കരിക്കുന്നതാണ്. ആശുപത്രി ജീവനക്കാരെല്ലാവരും തന്നെ നിര്‍ബന്ധമായും ഐഡി കാര്‍ഡുകള്‍ ധരിക്കണം. മെഡിക്കല്‍ കോളേജുകളില്‍ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുടെ പരിശോധന നടത്തണം. ആവശ്യമായ സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ വച്ച് സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കി.പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടിയെ രക്ഷിതാക്കള്‍ക്ക് സുരക്ഷിതമായി തിരിച്ചുകിട്ടിയത്.

Advertisement
Advertisement