പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിനെതിരെ സമസ്തയുടെ വിദ്യാ‍ർത്ഥി വിഭാ​ഗമായ എസ്.കെ.എസ്.എസ്.എഫ്: ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ വെളിപ്പെടുത്തണം, ഇല്ലെങ്കിൽ ‘വിഷ’ സർപ്പത്തെ കൂട്ടിലടക്കണം

29

കത്തോലിക്കാ യുവാക്കളെ ലക്ഷ്യമിട്ട് ലൗ ജിഹാദ്, നാ‍ർക്കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിനെതിരെ സമസ്തയുടെ വിദ്യാ‍ർത്ഥി വിഭാ​ഗമായ എസ്.കെ.എസ്.എസ്.എഫ് രം​ഗത്ത്. ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നീ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളുണ്ടെങ്കിൽ പാലാ ബിഷപ്പ് അതു വെളിപ്പെടുത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താ‍ർ പന്തല്ലൂർ പറഞ്ഞു. തെളിവ് പുറത്തു വിടാൻ പാലാ ബിഷപ്പിന് സാധിക്കുന്നില്ലെങ്കിൽ നാർക്കോട്ടിക്സ് അടിച്ചതെവിടെ നിന്നാണെന്ന് അദ്ദേഹം തുറന്നു പറയണമെന്നും സാത്താ‍ർ പന്തല്ലൂ‍ർ പറഞ്ഞു. രണ്ടും നടക്കില്ലെങ്കിൽ ഈ വിഷ സർപ്പത്തെ പിടിച്ച് കൂട്ടിലടക്കണമെന്നും സത്താർ പന്തല്ലൂർ ആവശ്യപ്പെട്ടു. ഇളംപ്രായത്തിൽ തന്നെ പെൺകുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നതായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറയുന്ന വീഡിയോ ഇന്ന് പുറത്തു വന്നിരുന്നു. ഇതാണ് വിവാദമായത്.