മാണി സി.കാപ്പന്‍ എം.എല്‍.എയെ എന്‍.സി.പിയില്‍ നിന്ന് പുറത്താക്കി

18
4 / 100

 മാണി സി.കാപ്പന്‍ എം.എല്‍.എയെ എന്‍.സി.പിയില്‍ നിന്ന് ഔദ്യോഗികമായി പുറത്താക്കി. ഏകപക്ഷീയമായി മുന്നണിമാറ്റം പ്രഖ്യാപിച്ചതാണ് കാരണം. സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണ് കാപ്പന്റേതെന്ന് ദേശീയ നേതൃത്വം അറിയിച്ചു. ശരത് പവാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കാപ്പനെ പാര്‍ട്ടിയില്‍ നിന്ന് പുരത്താക്കിയതെന്ന് എന്‍സിപി സെക്രട്ടറി എസ്.ആര്‍.കോലി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 
എല്‍ഡിഎഫ് പാലാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ കാപ്പന്‍ യു.ഡി.എഫ് ചേരിയിലേക്ക് അടുത്തിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുകയും ചെയ്തു.