യു.ഡി.എഫില്‍ ഘടക കക്ഷിയാകുമെന്ന് മാണി സി. കാപ്പന്‍; ഞായറാഴ്ചക്ക് മുമ്പ് തീരുമാനമുണ്ടാകണമെന്ന് ദേശീയ നേതൃത്വത്തിന് നിർദ്ദേശം

18
4 / 100

എല്‍.ഡി.എഫ്. വിടുമെന്നും യു.ഡി.എഫില്‍ ഘടക കക്ഷിയാകുമെന്നും മാണി സി. കാപ്പന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ നേതൃത്വം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാപ്പന്‍ പറഞ്ഞു. 
രമേശ് ചെന്നിത്തലയുടെ ജാഥ ഞായറാഴ്ച പാലായില്‍ എത്തുന്നതിനു മുന്‍പ് അന്തിമ തീരുമാനം ഉണ്ടാകണമെന്ന് ദേശീയ നേതൃത്വത്തോടു പറഞ്ഞിട്ടുണ്ടെന്നും കാപ്പന്‍ പറഞ്ഞു.  
എല്‍.ഡി.എഫില്‍ തന്നെ ഉറച്ചുനില്‍ക്കും എന്ന ശശീന്ദ്രന്റെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹം ഉറച്ചുനിന്നോട്ടെ. ഒരു കുഴപ്പവുമില്ല. പാറപോലെ ഉറച്ചുനില്‍ക്കട്ടെ എന്നായിരുന്നു കാപ്പന്റെ മറുപടി.