കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടു പോയത് കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യാനെന്ന് പ്രതി

96

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടു പോയത് കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യാനെന്ന് പ്രതി തിരുവല്ല സ്വദേശി നീതു. കേസിൽ ക സ്റ്റഡിയിലായ ഇബ്രാഹിം ബാദുഷ നീതുവിന്റെ കാമുകൻ ആണ്. തന്റെ സ്വർണവും പണവും കൈക്കലാക്കിയ ശേഷം ഇബ്രാഹിം വേറെ വി വാഹം കഴിക്കാൻ തീരുമാനിച്ചതാണ് വൈരാഗ്യ ത്തിന് കാരണമെന്ന് നീതു പറഞ്ഞു.

Advertisement

നീതുവിൽ നിന്ന് 30 ലക്ഷം രൂപയും സ്വർണവും ഇബ്രാഹിം വാങ്ങിയിരുന്നു. ഇത് തിരികെ വാ ങ്ങാൻ ആയിരുന്നു പദ്ധതി. തട്ടിയെടുത്ത കു ഞ്ഞ് ഇബ്രാഹിന്റെ കുഞ്ഞാണെന്ന് വരുത്താൻ ആയിരുന്നു ശ്രമം. കുട്ടിയെ കാട്ടി വിവാഹം മുട ക്കി പണവും സ്വർണവും വീണ്ടെടുക്കുകയായി രുന്നു ലക്ഷ്യമെന്നും നീതു പോലീസിനോട് പറ ഞ്ഞു.

ഇബ്രാഹിമിൽ നിന്ന് നീതു ഗർഭം ധരിച്ചിരുന്നു. ഇത് അലസി പോയിരുന്നു . ഇബ്രാഹിം ബാദു ഷയുടെ സ്ഥാപനത്തിലായിരുന്നു നീതു ജോലി ചെയ്തിരുന്നത്. പിന്നീട് ഇവർ രണ്ടുപേരും ചേർ ന്ന് മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു.

Advertisement