സി.അഭയയെ കൊലപ്പെടുത്തിയത് തന്നെ: പുതൃക്കയിലിന്റെ നർക്കോ പരിശോധനാ മൊഴി പുറത്ത്

534

കൊലപാതകികൾ തന്നെ സത്യം വിളിച്ചു പറയുന്നത് കേൾക്കൂ…

“ഞാനും (ഫാദർ പിതൃക്കയിൽ ), ഫാദർ കോട്ടൂരാനും, സിസ്റ്റർ സെഫിയും ചേർന്നാണ് സിസ്റ്റർ അഭയയെ ചുറ്റികയും, കൂടവും കൊണ്ട് അടിച്ച് കൊന്ന ശേഷം കിണറ്റിൽ തള്ളിയത്. ശേഷം കോൺവെന്റിന്റെ മതില് ചാടി പുറത്ത് കടന്നു. ഞാനും സിസ്റ്റർ സെഫിയും തമ്മിൽ ഹൃദയബന്ധമാണ്. സിസ്റ്റർ സെഫിയുടെ ശരീരത്തിൽ താൻ സ്പർശിച്ചിട്ടുണ്ട്. “

സിസ്റ്റർ അഭയ കേസിൽ എന്താണ് സംഭവിച്ചതെന്ന് കേസിലെ രണ്ടാം പ്രതിയായിരുന്ന ഫാദർ ജോസ് പിതൃക്കയിൽ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു ദൃശ്യങ്ങളാണിത്.

നർക്കോ പരിശോധന സമയത്താണ് പിതൃക്കയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ നർക്കോ പരിശോധന ഫലമോ, ബ്രെയിൻ മാപ്പിങ് തെളിവുകളോ മാത്രം ഉപയോഗപ്പെടുത്തി ക്രിമിനൽ കുറ്റങ്ങൾ തെളിയിക്കാനും ശിക്ഷിക്കാനും സാധിക്കില്ല എന്നതിനാൽ സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി വെറുതെ വിട്ടായാൾ ഇന്ന് സഭയുടെ തിരുവസ്ത്രത്തിനുള്ളിൽ വിശുദ്ധനായി വാഴുന്നു എന്നതാണ് വിരോധഭാസം….

ദൈവത്തിനും, സഭയ്ക്കും വേണ്ടിയാണല്ലോ ഈ നാർക്കോ എന്നോർക്കുമ്പോഴാണ് ഒരു ആശ്വാസം.

കടപ്പാട്:അഡ്വ പെരുമന