സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു

28

സൗദി അറേബ്യയിലെ നജ്റാനിലുണ്ടായിരുന്ന വാഹനാപകത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. തിരുവന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) , കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), എന്നിവരാണ് മരിച്ചത് . 

ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം. നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരാണ് മരിച്ച രണ്ട് പേരും.

മറ്റ് രണ്ട് നഴ്സുമാര്‍ക്കും ഡ്രൈവര്‍ക്കും പരിക്കുണ്ട്. ഇവര്‍ ചികിത്സയിലാണ്. വാഹനത്തില്‍ ഉണ്ടായിരുന്നവരെല്ലാം മലയാളികളാണ്