താൻ കെ.പി.സി.സി അധ്യക്ഷനാവുമെന്ന വാർത്ത തെറ്റെന്ന് മുതിർന്ന ഉമ്മൻ ചാണ്ടി

3

താൻ കെ.പി.സി.സി അധ്യക്ഷനാവുമെന്ന വാർത്ത തെറ്റെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. താൻ ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്നും കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടത് എഐസിസി ആണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റ വി.ഡി സതീശന് എല്ലാവിധ പിന്തുണയുമുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. എല്ലാവരുടെയും സഹകരണത്തോടെ യുഡിഎഫ് മുന്നോട്ട് പോകുമെന്നും പരാജയത്തിന്റെ കാര്യങ്ങൾ പരിശോധിച്ച്, തിരുത്തി മുന്നോട്ട് പോകണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.