കെ.എസ്.ആർ.ടി.സി.യിലെ ശമ്പളവിതരണം മുടങ്ങി

7

കെ.എസ്.ആർ.ടി.സി.യിലെ ശമ്പളവിതരണം മുടങ്ങി. സർക്കാർ സഹായധനം കിട്ടിയാൽമാത്രമേ കഴിഞ്ഞമാസത്തെ ശമ്പളം നൽകാൻ കഴിയൂ. ബജറ്റിൽ അനുവദിച്ച സാമ്പത്തികസഹായം പൂർണമായും തീർന്നതിനാൽ അധിക സാമ്പത്തിക സഹായം അഭ്യർഥിച്ചിട്ടുണ്ട്. 80 കോടി രൂപയാണ് ശമ്പളത്തിനുവേണ്ടത്. 13-നുശേഷമേ ശമ്പളവിതരണം ഉണ്ടാകൂവെന്നാണ് വിവരം.

2500 ബസുകൾമാത്രമാണ് നിരത്തിലുള്ളത്. ഇതിൽനിന്നുള്ള വരുമാനംകൊണ്ട് ശമ്പളം നൽകാൻ കഴിയില്ല. അധികവരുമാനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതികളെല്ലാം വിവിധ കാരണങ്ങളാൽ മുടങ്ങി. ദീർഘദൂര ബസുകൾക്കായുള്ള പ്രത്യേക കമ്പനി തൊഴിലാളി സംഘടനകളുടെ എതിർപ്പുകാരണം നടപ്പായില്ല.