14 ജില്ലയിലും കുട്ടിക്ക് വീട് പദ്ധതിയുമായി കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു

14

കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അധ്യാപകർ 14 ജില്ലയിലും ഓരോ വീട് വിദ്യാർഥികൾക്ക് നിർമിച്ച് നൽകും. ഫെബ്രുവരി 26, 27, 28 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി ‘കുട്ടിക്കൊരു വീട് ’ പദ്ധതിയാണ് നടപ്പാക്കുന്നത്.

അർഹരായ കുട്ടികളെ കണ്ടെത്തി വീടിന്റെ മുഴുവൻ നിർമാണച്ചുമതലയും കെ.എസ്.ടി.എ നിർവഹിക്കും. ആറുമാസത്തിനകം വീടുകൾ പൂർത്തിയാക്കുമെന്ന് ജനറൽ സെക്രട്ടറി കെ.സി ഹരികൃഷ്ണൻ അറിയിച്ചു. സംസ്ഥാന സർക്കാർ ലൈഫ് പദ്ധതി പ്രഖ്യാപിച്ചപ്പോൾ പ്രചോദനമുൾക്കൊണ്ട് എറണാകുളം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ കെഎസ്ടിഎ നേതൃത്വത്തിൽ അധ്യാപകർ വീടുകൾ നിർമിച്ച് നൽകിയിട്ടുണ്ട്. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.