കെ.വി തോമസിനെ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റായി ഹൈക്കമാന്‍ഡ് നിയമിച്ചു: സി.കെ ശ്രീധരന്‍ പുതിയ വൈസ് പ്രസിഡന്റാവും

15

കെ.വി തോമസിനെ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റായി ഹൈക്കമാന്‍ഡ് നിയമിച്ചു. സി.കെ ശ്രീധരന്‍ പുതിയ വൈസ് പ്രസിഡന്റാവും. 

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി അകന്ന കെ.വി തോമസ് പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിടുന്നത് തിരിച്ചടിയാവുമെന്ന വിലയിരുത്തിയതോടെയാണ് സോണിയ ഗാന്ധി വിഷയത്തില്‍ ഇടപെട്ടത്. 

നിലവില്‍ കെ. സുധാകരനും കൊടിക്കുന്നില്‍ സുരേഷും വര്‍ക്കിങ് പ്രസിഡന്റുമാരാണ്.