ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റർ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ദ്വീപ് നിവാസികൾ: ഏഴിന് 12 മണിക്കൂർ നിരാഹാര സമരം

13

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റർ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ദ്വീപ് നിവാസികൾ. പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണം എന്നാവശ്യപ്പെട്ട് ഈ മാസം ഏഴിന് 12 മണിക്കൂർ നിരാഹാര സമരം നടത്തുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം അറിയിച്ചു. മറ്റ് ദ്വീപുകളിലും സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ സബ്കമ്മിറ്റികൾ രൂപീകരിക്കാനും വിഷയത്തിൽ അനുകൂല നടപടിയുണ്ടായില്ലെങ്കിൽ സമരം തുടരാനും തീരുമാനിച്ചിട്ടുണ്ട്.