ലാവ്‌ലിൻ കേസ്: ക്രൈം നന്ദകുമാറിനോട് ഇന്ന് തെളിവുകൾ ഹാജരാക്കാൻ ഇ.ഡിയുടെ സമൻസ്

15

ലാവ്‌ലിൻ കേസിൽ തെളിവുകൾ ആവശ്യപ്പെട്ട് ക്രൈം എഡിറ്റർ ടി പി നന്ദകുമാറിന്റെ മൊഴി രേഖപ്പെടുത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ്. രാവിലെ 11 മണിക് കൊച്ചിയിലെ ഓഫിസിൽ ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. എസ്എൻസി ലാവലിന്റെയും കള്ളപ്പണം വെളുപ്പിക്കൽ പരാതിയിലും കൂടുതൽ തെളിവുകൾ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മുൻപ് രണ്ടു തവണ ക്രൈം നന്ദകുമാറിനെ വിളിച്ചുവരുത്തി രേഖകൾ വാങ്ങിയിരുന്നു. മൂന്നാം തവണയാണ് വിളിച്ചുവരുത്തുന്നത്.മുഖ്യമന്ത്രി പിണറായി വിജയൻ മുതിർന്ന നേതാക്കളായ എം എ ബേബി, തോമസ് ഐസക് തുടങ്ങിയവർക്കെതിരെ 2006 ലായിരുന്നു നന്ദകുമാർ ഡിആർഐക്ക് പരാതി നൽകിയത്. ഈ പരാതിയാണ് ഇപ്പോൾ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത്.