പ്രതിപക്ഷ ആരോപണങ്ങളെയും സമുദായ പ്രമാണിമാരുടെ വാക്കുകളെയും തള്ളി ജനങ്ങൾ ഇടതുപക്ഷത്തിന് നൽകിയത് ശക്തമായ പിന്തുണ: 12.42 ലക്ഷം വോട്ടുകൾ അധികം ഇടതുപക്ഷത്തിന്

19

സ്പ്രിംക്ലർ മുതൽ കള്ളവോട്ട് വരെ അഴക്കടൽ ഇളക്കിയ പ്രതിപക്ഷ ആരോപണങ്ങളെയും സമുദായ പ്രമാണിമാരുടെ വാക്കുകളെയും തള്ളി തങ്ങൾക്ക് കരുതലൊരുക്കിയ ഇടതുപക്ഷത്തിന് ജനങ്ങൾ നൽകിയത് ശക്തമായ പിന്തുണ. 2916ലെ 91 എന്ന കണക്കിൽ നിന്നും 99ലേക്ക് സീറ്റ് നില വർധിപ്പിക്കുമ്പോൾ എൽ.ഡി.എഫ് നേടിയത് യു.ഡി.എഫിനെക്കാൾ 12.42 ലക്ഷം വോട്ടുകൾ അധികം. വിവിധ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ വോട്ടുകണക്ക് പ്രകാരമാണിത്. തെരെഞ്ഞെടുപ്പിന്റെ തൊട്ട് തലേ ദിവസം വരെ പ്രതിപക്ഷത്തിന്റെ ആരോപണ പെരുമഴകളായിരുന്നു. വോട്ടെടുപ്പ് നാളിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ശബരിമലയെ പരാമർശിച്ച് ഭരണമാറ്റം വേണമെന്ന രാഷ്ട്രീയ നിലപാടും വിവിധ ക്രൈസ്തവ മുസ്ലിം സമുദായ സംഘടനകളും ഇടതുപക്ഷത്തിനെതിരെയുള്ള നിലപാടുകളും ഉണ്ടായെങ്കിലും ജനങ്ങൾ സമുദായ നേതാക്കൾക്കൊപ്പമല്ലെന്ന് പ്രഖ്യാപിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. പ്രതിപക്ഷ ആരോപണങ്ങൾക്ക് അമിത പ്രാധാന്യം നൽകിയുള്ള മുഖ്യധാര മാധ്യമങ്ങളുടെ നിലപാടുകളും ഇടതുപക്ഷത്തിനെ പ്രതിസന്ധിയിലാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ശബരിമല വിഷയം എടുത്തിട്ടതോടെ ചർച്ച ശബരിമലയിൽ കേന്ദ്രീകരിച്ചു. നിയമത്തിന്റെ കരട് വരെ തയ്യാറാക്കി യു.ഡി.എഫ് പരസ്യപ്പെടുത്തി. പക്ഷെ ജനങ്ങൾക്ക് വിശ്വാസം ഇടതുപക്ഷത്തിനോടായിരുന്നു. ബി.ജെ.പിയെക്കാൾ വലിയ ഹിന്ദുത്വ രാഷ്ട്രീയത്തിനിറങ്ങിയ യു.ഡി.എഫിന് ജനങ്ങൾ പ്രത്യേകിച്ച് സ്ത്രീ വോട്ടർമാർ മറുപടി നൽകുകയായിരുന്നു.രാഹുലും പ്രിയങ്കയും കെ.സി വേണുഗോപാലും എ.കെ ആന്റണിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെ ഒരു പടയാണ് കേരളത്തിൽ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രവർത്തനം നിയന്ത്രിച്ചത്. എല്ലാവർക്കും മുന്നിൽ പിണറായി എന്ന ഒറ്റയാൾ ക്യാപ്റ്റൻ ആയി നിന്നു. ജനങ്ങൾ കൂടെയും.

5.96 ശതമാനമാണ് ഇരുമുന്നണികളും തമ്മിലുള്ള വോട്ടുവ്യത്യാസം. 2016-ൽ 9.3 ലക്ഷം വോട്ടുകളാണ് എൽ.ഡി.എഫിന് കൂടുതൽ കിട്ടിയത്. അന്ന് ഇരുമുന്നണികളും തമ്മിലുള്ള വോട്ടുവ്യത്യാസം 4.62 ശതമാനമായിരുന്നു.

കിട്ടിയ വോട്ടുകൾ

ആകെ വോട്ടുകൾ -2,07,74,159

എൽ.ഡി.എഫ്. -94,38,813

യു.ഡി.എഫ്. -81,96,752

എൻ.ഡി.എ. -26,04,394

2016

എൽ.ഡി.എഫ്. 87.38 ലക്ഷം

യു.ഡി.എഫ്. 78.08 ലക്ഷം

എൻ.ഡി.എ. 29.57 ലക്ഷം

വോട്ടുവിഹിതം 2021

എൽ.ഡി.എഫ്. 45.43 ശതമാനം.

യു.ഡി.എഫ്. 39.47 ശതമാനം

എൻ.ഡി.എ. 12.53 ശതമാനം

വോട്ടുവിഹിതം 2016

എൽ.ഡി.എഫ്. 43.42 ശതമാനം

യു.ഡി.എഫ്. 38.8 ശതമാനം

എൻ.ഡി.എ. 14.65 ശതമാനം

ഇത്തവണ വിവിധ പാർട്ടികൾക്ക് കിട്ടിയ വോട്ടുവിഹിതം (തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതുപ്രകാരം -പാർട്ടി സ്വതന്ത്രന്മാരെ കണക്കാക്കാതെ)

സി.പി.എം. -25.4 ശതമാനം

കോൺഗ്രസ് -25.1 ശതമാനം

ബി.ജെ.പി. -11.3 ശതമാനം

മുസ്‌ലിംലീഗ് -8.3 ശതമാനം

സി.പി.ഐ. -7.6 ശതമാനം

കേരളാ കോൺഗ്രസ് (എം) -3.2

ജെ.ഡി.എസ്. -1.28

എൻ.സി.പി. 0.99

ആർ.എസ്.പി. -1.17

മറ്റുള്ളവർ (സ്വതന്ത്രരും മറ്റുകക്ഷികളും) -14.9 ശതമാനം