കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗൺ നീട്ടാൻ സാധ്യത: സൂചന നൽകി മുഖ്യമന്ത്രി

102

സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടിയേക്കുമെന്നു സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ നിയന്ത്രണങ്ങളിൽ ഇളവുകൾ പരിഗണിച്ചേക്കുമെന്നും സൂചിപ്പിച്ചു. ഇപ്പോഴത്തെ സാഹചര്യം പരിഗണിക്കുമ്പോൾ ലോക്ഡൗൺ അവസാനിക്കാറായി എന്നു പറയാറായിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

തീരുമാനമെടുക്കാൻ രണ്ടു മൂന്നു ദിവസം കൂടിയുണ്ട്. കോവിഡ് വ്യാപന നിയന്ത്രണത്തിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. എന്നാൽ ജനങ്ങളുടെ ജീവസന്ധാരണത്തിനുള്ള മാർഗങ്ങൾ പരമാവധി തുറന്നു കൊടുക്കുകയും വേണം. ഇതു രണ്ടും കൂടിയുള്ള സമതുലിതമായ തീരുമാനമെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. 30ന് ആണ് നിലവിൽ ലോക്ക് ഡൗൺ അവസാനിക്കുന്നത്.