എം.എസ്.എഫ്. മലപ്പുറത്ത് നടത്തിയ സമരത്തില്‍ സംഘര്‍ഷം: കർഷക സമരവേദി തകർക്കാൻ ശ്രമം

5
4 / 100

പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ എം.എസ്.എഫ്. മലപ്പുറത്ത് നടത്തിയ സമരത്തില്‍ സംഘര്‍ഷം. മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു.
ലാത്തിച്ചാര്‍ജില്‍ ചിതറിയോടിയ സമരക്കാര്‍ തൊട്ടടുത്ത കാര്‍ഷക സമരവേദിയിലേക്ക് കയറിയതോടെ സി.പി.എം.- എം.എസ്.എഫ്. സംഘര്‍ഷമായി. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ കെ.ബി. സതീഷ് കുമാര്‍ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തര്‍ക്കും പരിക്കേറ്റു. തുടര്‍ന്ന് എം.എസ്.എഫ്. പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു.