മലപ്പുറം പുറത്തൂരില്‍ തോണി മറിഞ്ഞ് രണ്ട് സ്ത്രീകള്‍ മരിച്ചു

0

മലപ്പുറം തിരൂര്‍ പുറത്തൂരില്‍ തോണി മറിഞ്ഞ് രണ്ട് സ്ത്രീകള്‍ മരിച്ചു. റുഖിയ (60), സൈനബ (54) എന്നിവരാണ് മരിച്ചത്. ഭാരതപ്പുഴയിലെ തുരുത്തില്‍നിന്ന് കക്ക ശേഖരിക്കാന്‍ പോയ ഒരേ കുടുംബത്തിലെ ആറു പേരാണ് അപകടത്തില്‍പ്പെട്ടത്.
ശനിയാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം. കക്ക ശേഖരിച്ച് മടങ്ങി വരുന്നതിനിടെ ചമ്രവട്ടത്തിനടുത്ത് പുഞ്ചിക്കടവില്‍ വച്ചാണ് തോണി മറിഞ്ഞത്. അപകടത്തില്‍പെട്ട ബീവാത്തു, റസിയ എന്നിവരെ ആലത്തിയൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഐ.സി.യുവിലാണ്. ഇവര്‍ക്കൊപ്പമുണ്ടായ സലാം, അബൂബക്കര്‍ എന്നിവര്‍ക്കായി പോലീസും, നാട്ടുകാരും റെവന്യു സംഘങ്ങളും തിരച്ചില്‍ തുടരുകയാണ്.

Advertisement
Advertisement