ലഹരി വസ്തു കച്ചവടത്തിനിറങ്ങുന്നവര്‍ കരുതിയിരിക്കുക: ജയില്‍ശിക്ഷ മാത്രമല്ല, പിടിയിലായാല്‍ സ്വന്തം പേരിലുള്ള സ്വത്തുക്കളും പോകും; പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടൽ നടപടികളിലേക്ക് പോലീസ് കടന്നു, മലപ്പുറം പോലീസ് മൂന്നുപേരുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി

34

പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടൽ നടപടികളിലേക്ക് പോലീസ് കടന്നു

എളുപ്പത്തിൽ പണമുണ്ടാക്കാന്‍ മയക്കുമരുന്നു കച്ചവടത്തിനിറങ്ങുന്നവര്‍ കരുതിയിരിക്കുക. ജയില്‍ശിക്ഷ മാത്രമല്ല, പിടിയിലായാല്‍ സ്വന്തം പേരിലുള്ള സ്വത്തുക്കളും പോകും. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടൽ നടപടികളിലേക്ക് പോലീസ് കടന്നു. മലപ്പുറം പോലീസ് മൂന്നുപേരുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. ഒറ്റപ്പാലം അത്താണിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷാഫി, ഇരുമ്പുഴി പറമ്പന്‍കാരെക്കടവത്ത് വീട്ടില്‍ അബ്ദുള്‍ജാബിര്‍, ചോക്കാട് നെച്ചിയില്‍ ജാബിര്‍ തുടങ്ങിയവരുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്.

Advertisement

2021-ല്‍ 52 ഗ്രാം എം.ഡി.എം.എ.യുമായാണ് മുഹമ്മദ് ഷാഫി അറസ്റ്റിലായത്. ഇയാളുടെ നിസാന്‍ കാറാണ് പിടിച്ചെടുത്തത്. 2020-ല്‍ മലപ്പുറം പോലീസ് 318 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതിയായ അബ്ദുള്‍ജാബിറിന്റെ സെലേറിയോ കാര്‍ പിടിച്ചെടുത്തു. 2021-ല്‍ കാളികാവില്‍നിന്ന് 20 ഗ്രാം എം.ഡി.എം.എ.യുമായി പിടിയിലായ ജിതിന്റെ ചോക്കാട്ടെ ഏഴുസെന്റ് സ്ഥലവും മൂന്നു കാറുകളും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയിട്ടുണ്ട്.

സ്വത്ത് കണ്ടുകെട്ടുന്ന നിയമം നേരത്തേയുണ്ടെങ്കിലും അത് നടപ്പാക്കാറില്ലായിരുന്നു. കോടതി നല്‍കുന്ന ശിക്ഷമാത്രമേ പ്രതികള്‍ക്ക് അനുഭവിക്കേണ്ടിവരാറുള്ളൂ. ഇത് പലപ്പോഴും കുറച്ചുകാലത്തെ തടവുമാത്രമാകും. അതുകഴിഞ്ഞാല്‍ അവര്‍ വീണ്ടും ഇതേ പണിക്കിറങ്ങും. ഇതു തടയാനാണ് സ്വത്ത് കണ്ടു കെട്ടൽ അടക്കമുള്ള കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Advertisement