വിരമിച്ച ശേഷം ഐ.പി.എസ്. ലഭിച്ചു;പുനർ നിയമനത്തിനു നാളെ വിട…..!

222

മലപ്പുറം എം.എസ്.പി.കമാണ്ടൻ്റ് യു. അബ്ദുൾ കരീം ഐ.പി.എസ്.നാളെ സർവീസിൽ നിന്നു പടിയിറങ്ങും.1989 ൽ എസ്.ഐ.യായി കേരള പൊലീസ് സേനയിൽ അംഗമായ അദ്ദേഹം കോഴിക്കോട് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.യായിരിക്കെ 2017 ൽ സർവീസിൽ നിന്നു വിരമിച്ചിരുന്നു. റിട്ടയർ ചെയ്തു ഒരു വർഷത്തിനകം ഐ.പി.എസ്.കൺഫേം ചെയ്തു കിട്ടിയതിനെത്തുടർന്നു കോഴിക്കോട് റൂറൽ എസ്.പി.യായി പുനർനിയമനം ലഭിച്ചു.2019 ൽ മലപ്പുറം ജില്ലാ പൊലീസ് ചീഫ് ആയി ചുമതലയേറ്റവർഷം അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതത്തിൽ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. നിലമ്പൂർ കവളപ്പാറയിലെ പ്ര കൃതിദുരന്തം, കരിപ്പൂർ വിമാന ദുരന്തം എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിന് രാഷ്ട്രപതിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റേയും മെഡലിനു അർഹനായ അബ്ദുൾ കരീമിന് സ്തുത്യർഹ സേവനത്തിന് മറ്റു ഒട്ടേറെ ബഹുമതികളും ലഭിച്ചിട്ടുണ്ട്.വി ദ്യാർത്ഥിയായിരുന്നപ്പോഴേ നല്ല ഫുട്ബാൾ കളിക്കാരനായിരുന്ന അബ്ദുൾ കരീം എം.എസ്.പി.കമാണ്ടൻറ് പദവിയിലിരിക്കെ കേരള പൊലീസ് ഫുട്ബാൾ അക്കാദമി എന്ന സ്വപ്ന സാക്ഷാൽക്കാരത്തിൽ നിർണ്ണായക പങ്കു വഹിച്ചു. വിരമിക്കുമ്പോൾ അദ്ദേഹം നിലമ്പൂർ ആസ്ഥാനമായി നിലവിൽ വന്ന കെ.എ പി.ആറാം ബറ്റാലിയ ൻ്റെ കമാണ്ടൻ്റ് കൂടിയാണ്. ‘പെരിന്തൽമണ്ണക്കടുത്ത ചാത്തോലിക്കുണ്ട് സ്വദേശിയായ അബ്ദുൾ കരീം ഐ.പി.എസ്.പൊലീസ് സേനയിൽ ജനമൈത്രി സംവിധാനം നിലവിൽ വരുംമുമ്പേ സ്വയം ഔദ്യോഗിക ജീവിതത്തിൽ പ്രായോഗികമാക്കിയിരുന്നു. ജനകീയനായ പൊലീസ് ഓഫീസർ എന്ന ബഹുമതിക്കുടമയായ അദ്ദേഹം ക്രമസമാധാന പാലനത്തിൻ്റെ ചുമതല വഹിക്കുന്ന പദവികളിലിരുന്നപ്പോഴൊന്നും വഴിവിട്ട് പ്രവർത്തിച്ചതായ ആരോപണങ്ങളൊന്നും അദ്ദേഹത്തിനെതിരെ ഉയർന്നു വന്നിട്ടില്ലെന്നതും ശ്രദ്ദേയമാണ്.

രാജൻ ചീരങ്ങോത്ത്