ശബരിമല വിഷയത്തിൽ സി.പി.എം നിലപാട് രമേശ് ചെന്നിത്തല

18
4 / 100

ശബരിമല വിഷയത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ വിശ്വാസികളെ അടിച്ചമർത്തിയ പിണറായി വിജയന്റെ നിലപാടിൽ മാറ്റമുണ്ടോ എന്നും പാർട്ടി സെക്രട്ടറിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
ലീഗുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ഏതാണ്ട് പൂർത്തിയായി. അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. ഘടകകക്ഷികളോട് കോൺഗ്രസിനും സി.പി.എമ്മിനും രണ്ടു സമീപനമാണ്. കോൺഗ്രസ് ഘടകകക്ഷി നേതാവിനെ അങ്ങോട്ട്‌ പോയി കാണും. അത് കൊണ്ടാണ് പാണക്കാട് പോയത്. സി.പി.എം ഘടകക്ഷി അഖിലേന്ത്യാ നേതാവ് ഇങ്ങോട്ട് കാണാൻ വന്നാൽ പോലും അവഗണിക്കുമെന്നും ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു.