സമസ്ത വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികരിക്കാരെ മന്ത്രി വി.ശിവൻകുട്ടി, മീ ടു ആരോപണത്തിൽ ഡി.ഡി.ഇയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി, കേന്ദ്രമന്ത്രി പറയുന്നതിനനുസരിച്ച് മിണ്ടലല്ല തന്റെ പണിയെന്ന് വി.മുരളീധരന് മറുപടി

5

സമസ്ത വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികരിക്കാതെ മന്ത്രി വി.ശിവൻകുട്ടി അതേ സമയം മലപ്പുറത്ത് മുൻ അധ്യാപകന് എതിരെ ഉയർന്ന മീ ടു ആരോപണം വിഷയം ശ്രദ്ധയിൽപ്പെട്ടതായും ഡി.ഡി.ഇയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സമസ്ത നേതാവ് പെൺകുട്ടിയെ പൊതുവേദിയിൽ അപമാനിച്ചതിൽ വിദ്യഭ്യാസ മന്ത്രി മിണ്ടുന്നില്ലെന്ന കേന്ദ്ര സഹമന്ത്രി വി.മുരളീധരന്റെ പ്രസ്താവനക്ക് പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്നും കേന്ദ്രമന്ത്രി പറയുന്നത് കൊണ്ട് മിണ്ടണം എന്നില്ലെന്നും മറുപടിയായി ശിവൻകുട്ടി പ്രതികരിച്ചു.

Advertisement
Advertisement