
പെരിന്തൽമണ്ണ എം.ഇ.എസ് ഡെന്റൽ കോളജ് പ്രിൻസിപ്പൽ മാനത്തുമംഗലം ഡോ. അബ്ദുൾ ഷമീം (52) അന്തരിച്ചു. പെരിന്തൽമണ്ണ സിൽവർ മൗണ്ട് സ്കൂൾ ട്രസ്റ്റി ആയിരുന്നു. ഭാര്യ എടവനക്കാട് കിഴക്കേവീട്ടിൽ കുടുംബാംഗം ഡോ. ഫസീല. പിതാവ്: കക്കടവത്ത് മുഹമ്മദ് ഹനീഫ. മാതാവ് പെരിന്തൽമണ്ണ മഠത്തിൽ ജമീല. മക്കൾ ആമിർ (ബാംഗ്ലൂർ), ആസ്മിയ (മണിപ്പാൽ), ആസിം (വിദ്യാർഥി). ജനാസ നമസ്കാരം ചൊവ്വ രാവിലെ 11.30ന് പെരിന്തൽമണ്ണ ടൗൺ സലഫി മസ്ജിദിൽ നടക്കും. ശേഷം അങ്ങാടിപ്പുറം സലഫി മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.