Home crime പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച ഫുട്ബോൾ പരിശീലകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച ഫുട്ബോൾ പരിശീലകൻ അറസ്റ്റിൽ

0
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച ഫുട്ബോൾ പരിശീലകൻ അറസ്റ്റിൽ

മലപ്പുറം കൊണ്ടോട്ടിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച ഫുട്ബോൾ പരിശീലകൻ അറസ്റ്റിൽ. ഉറക്ക ഗുളിക നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കൊണ്ടോട്ടി സ്വദേശി മുഹമ്മദ്‌ ബഷീർ ആണ് പിടിയിലായത്. ഈ മാസം 22 നാണ് സംഭവം.  വിദ്യാർഥികൾക്ക് ഫുട്ബോൾ പരിശീലനം നൽകുന്നയാളാണ് അറസ്റ്റിലായ മുഹമ്മദ്‌ ബഷീർ. എറണാകുളത്ത് ഫുട്ബോൾ ട്രെയിനിംഗ് ഉണ്ടന്ന് പറഞ്ഞാണ് 14 കാരനെ ഇയാൾ കൂടെ കൊണ്ട് പോയത്. എന്നാൽ പിന്നീട് ട്രെയിനിംഗ് ക്യാമ്പ് മാറ്റി വെച്ചു എന്നു പറഞ്ഞു കൊണ്ടോട്ടിയിലെ ഒരു ലോഡ്ജിൽ എത്തിച്ചു. പ്രതി കഴിക്കാറുള്ള ഉറക്ക ഗുളിക നൽകി പ്രകൃതി വിരുദ്ധ പീഡനം നടത്തി എന്നാണ് പരാതി. പീഡനത്തില്‍ ഭയന്ന 14 കാരൻ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാരാണ് സംഭവത്തേക്കുറിച്ച് പൊലീസിൽ പരാതി നൽകിയത്. കൊണ്ടോട്ടി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ക

LEAVE A REPLY

Please enter your comment!
Please enter your name here