മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ഇരട്ടജീവപര്യന്തം ശിക്ഷ

30

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവ് കുറ്റവാളിയെന്ന് കോടതി വിധി. മലപ്പുറം പോത്ത്‌കല്ലിൽ നടന്ന പോക്സോ പീഡന കേസിൽ പ്രതിക്ക് കനത്ത ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതിന് പുറമെ മറ്റൊരു മകളെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ് പ്രതി ഇപ്പോൾ.