ബ്ലാക്ക് ഫംഗസ് ബാധിച്ച് മലപ്പുറത്ത് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു: പാലക്കാട് സ്വദേശി വസന്തയാണ് മരിച്ചത്

13

ബ്ലാക്ക് ഫംഗസ് ബാധിച്ച് മലപ്പുറത്ത് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാലക്കാട് സ്വദേശി വസന്ത(48)യാണ് മരിച്ചത്. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെയോടെ രോഗം മൂര്‍ച്ഛിച്ച ഇവര്‍ ഇന്ന് വൈകുന്നേരത്തോടെയാണ് മരിച്ചത്. 

കഴിഞ്ഞ 23ന് പാലക്കാട്, കൊട്ടശ്ശേരി സ്വദേശിനിയായ വസന്തയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ചതിനേത്തുടര്‍ന്ന് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കോവിഡ് മുക്തയായെങ്കിലും ബ്ലാക്ക് ഫംഗസ് ഗുരുതരമായി ബാധിച്ചാണ് മരണം സംഭവിച്ചത്. പ്രമേഹമുള്‍പ്പെടെ മറ്റ് അസുഖങ്ങള്‍ക്കും ചികിത്സയിലായിരുന്നു.