ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട ക്വാളിസ് കാറിലും കെ.എസ്.ആർ.ടി.സി ബസിലും ഇടിച്ച് ഏഴ് പേർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം

11

ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട ക്വാളിസ് കാറിലും കെ.എസ്.ആർ.ടി.സി ബസിലും ഇടിച്ച് ഏഴ് പേർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം. ക്വാളിസിൽ യാത്ര ചെയ്ത  എരുമപ്പെട്ടി സ്വദേശികളായ മാരാംപുറത്ത് അൽതാഫ്(22), മാരാംപുറത്ത് മുഹമ്മദ് ഷിബിലി(22), അല്ലിക്കോളിൽ ഇഹ് സാൻ(13), കടങ്ങോട് സ്വദേശി കുന്നത്തുള്ളി പീടികയിൽ ഹസൻ (22) എന്നിവരെ ഗവ.മെഡിക്കൽ കോളേജിലും കെ.എസ്.ആർ.ടി.സി യാത്രക്കാരായ കോഴിക്കോട് കുറ്റ്യാടി സ്വദേശി വലിയകുന്നുമ്മൽ ചന്ദ്രൻ(52), വയനാട് പിണഞ്ഞോട് സ്വദേശി പള്ളിപ്പറമ്പിൽ യൂനസ്(36), കോഴിക്കോട് വടകര സ്വദേശി ചെറിയത്ത് സഗീഷ് കുമാർ (49) എന്നിവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചങ്ങരംകുളം പാവിട്ടപ്പുറത്ത്
വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. മലപ്പുറത്ത് നിന്ന് എരുമപ്പെട്ടിയിലേക്ക് വരികയായിരുന്നു ക്വാളിസ് യാത്രികർ. കോട്ടയത്ത് നിന്ന് കോഴിക്കോട് പോയിരുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് ഇടിച്ചത്. കാളിസ് യാത്രികരായിരുന്ന ഹസൻ അൽത്താഫ് എന്നിവരുടെ പരിക്ക് ഗുരുതരമാണ്.

Advertisement
Advertisement