
വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിനു നേര്‍ക്ക് കല്ലേറ്. തിരൂരിനും ഷൊര്‍ണൂരിനും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായതെന്നാണ് വിവരം. കല്ലേറില്‍ ട്രെയിനിന്റെ ജനല്‍ച്ചില്ലില്‍ ചെറിയ വിള്ളലുണ്ടായി.
കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ സി 4 കോച്ചിലാണ് കല്ലേറുണ്ടായത്. ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയപ്പോള്‍ റെയില്‍വേ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. വിള്ളലുണ്ടായ ഭാഗം ഇന്‍സുലേഷന്‍ ടേപ്പുകൊണ്ട് ഒട്ടിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ആര്‍.പി.എഫ്., ലോക്കല്‍ പോലീസിന് വിവരം കൈമാറി.
ട്രെയിന്‍ തിരൂര്‍ സ്‌റ്റേഷന്‍ കഴിഞ്ഞപ്പോള്‍ കല്ലേറുണ്ടായി എന്നാണ് യാത്രക്കാര്‍ പറയുന്നത്.