ചാലക്കുടിയിലേക്ക് ഉള്ളി കയറ്റി വന്ന ലോറി വട്ടപ്പാറ വളവിൽ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർ മരിച്ചു

0

വട്ടപ്പാറ വളവിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർ മരിച്ചു. ഡ്രൈവർ ചാലക്കുടി സ്വദേശി ചൂലയ്ക്കൽ ഉണ്ണികൃഷ്ണൻ (55), ലോറി ഉടമയുടെ മകൻ ചാലക്കുടി വടക്കുഞ്ചേരി വീട്ടിൽ അരുൺ (28), മണ്ണാർക്കാട് സ്വദേശി കോട്ടോപ്പാടം ചിറ്റാടി മേലെവീട്ടിൽ ശരത്ത് (28)എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ 6.15 ഓടെയാണ് അപകടം. കോഴിക്കോട് ഭാഗത്തുനിന്നും ചാലക്കുടിയിലേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.നിയന്ത്രണംവിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കെ.എൽ 30 ഡി 0759 നമ്പറിലെ ലോറിയാണ് അപകടത്തിൽ പെട്ടത്.ലോറി തലകീഴായി മറിഞ്ഞതിനാൽ അപകടത്തിൽപെട്ടവർ ഏറെ നേരെ അടിയിൽ കുടുങ്ങിക്കിടന്നു.വളാഞ്ചേരി പൊലീസും അഗ്നിശമന സേനയും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Advertisement
Advertisement