മമ്മൂട്ടി നായകനായ ചിത്രം വൺ ഒ.ടി.ടിയിൽ

28

മമ്മൂട്ടി നായകനായ ചിത്രം വൺ ഒ.ടി.ടി റിലീസിന്. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്ത വൺ നെറ്റ്ഫ്ലിക്സിൽ റീലീസ് ചെയ്തു. മാർച്ച് 26 നായിരുന്നു വൺ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കടയ്ക്കൽ ചന്ദ്രൻ എന്ന  മുഖ്യമന്ത്രി കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്.
പ്രീസ്റ്റിനു ശേഷം മമ്മൂട്ടിയുടേതായി ഒടിടിയിൽ റിലീസിനെത്തുന്ന ചിത്രം കൂടിയാണ് വൺ. ആമസോൺ പ്രൈമിലായിരുന്നു പ്രീസ്റ്റ് എത്തിയത്. കഴിഞ്ഞ കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകൾ തുറന്നപ്പോൾ പുറത്തിറങ്ങിയ ചിത്രങ്ങൾ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.