മാണി സി കാപ്പാനെ രൂക്ഷമായി വിമർശിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ: കാപ്പനിൽ നിന്നുമുണ്ടായത് അനുചിത നടപടി; എൽ.ഡി.എഫിനെ ദുർബലപ്പെടുത്തുന്ന തീരുമാനം ദേശീയ നേതൃത്വം സ്വീകരിക്കില്ലെന്നും ശശീന്ദ്രൻ

14

എൽ.ഡി.എഫ് വിട്ടുവെന്ന മാണി സി കാപ്പന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായി വിമർശിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ. അനുചിതമായ നടപടിയാണ് മാണി സി കാപ്പനില്‍ നിന്ന് ഉണ്ടായത്. ദേശീയ നേതൃത്വം നിലപാട് പ്രഖ്യാപിക്കുന്നതിന് മുമ്പ് തീരുമാനം പ്രഖ്യാപിച്ചത് അനുചിതമാണ്. എൽ.ഡി.എഫിൽ നിൽക്കെ യു.ഡി.എഫുമായി കരാറുണ്ടാക്കി. രഹസ്യമായി ചർച്ച നടത്തിയത് പരിശോധിക്കണം. എന്‍.സി.പി ഇപ്പോഴും എല്‍.ഡി.ഫിന്‍റെ ഭാഗമാണ്. എല്‍.ഡി.എഫ് വിടേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. എല്‍.ഡി.എഫ് സർക്കാറിനെ ദുർബലപ്പെടുത്തുന്ന ഒന്നും എന്‍.സി.പി ദേശീയ നേതൃത്വം ചെയ്യില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.